വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

Posted on: November 16, 2014 11:04 am | Last updated: November 16, 2014 at 11:04 am

പേരാമ്പ്ര: വിദ്യാഥിനിയായ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ പോയ യുവാവിനെ തൊടുപുഴയില്‍ പോലീസ് പിടികൂടി. ഇടുക്കി സ്വദേശി കല്ലാമാക്കല്‍ സണ്ണിയെ(37)യാണ് പെരുവണ്ണാമൂഴി സ്റ്റേഷനില്‍ നിന്നുപോയ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തിനുശേഷം നാടുവിട്ട പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴയിലുണ്ടെന്ന് വ്യക്തമായത്.
മലയോര മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് സന്തോഷ്(40) എന്നയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിവരമറിഞ്ഞാണ് കുട്ടിയുടെ ബന്ധുകൂടിയായ സണ്ണി മുങ്ങിയത്.
സ്‌കൂളില്‍, ജാഗ്രതാ സമിതി സ്ഥാപിച്ച പെട്ടിയില്‍ കുട്ടി എഴുതിയിട്ട കത്തിലാണ് പീഡനത്തെക്കുറിച്ച് സൂചിപ്പിച്ചത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.