സഹകരണ സ്ഥാപനങ്ങള്‍ സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിക്കുന്നു: മന്ത്രി അലി

Posted on: November 16, 2014 11:02 am | Last updated: November 16, 2014 at 11:02 am

manjalamkuzhi aliപെരിന്തല്‍മണ്ണ: സംസ്ഥാനത്തെ സഹകരണ ബേങ്കുകള്‍ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. അങ്ങാടിപ്പുറം എം പി നാരായണമേനോന്‍ ഹാളില്‍ നടന്ന പെരിന്തല്‍മണ്ണ സര്‍ക്കിള്‍ സഹകരണ യൂനിയന്‍ 61-ാമത് സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി എ അഹമ്മദ് കബീര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പെരിന്തല്‍മണ്ണ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ലിസിയാമ്മ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാന്‍, സംസ്ഥാന സഹകരണ ബേങ്ക് ഡയറക്ടര്‍ പി അബ്ദുല്‍ ഹമീദ്, സഹകരണ ബേങ്ക് പ്രസിഡന്റുമാരായ എം അബ്ദുല്ല മാസ്റ്റര്‍-രാമപുരം, പി രാധാകൃഷ്ണന്‍ അങ്ങാടിപ്പുറം, പച്ചീരി ഫാറൂഖ് പെരിന്തല്‍മണ്ണ, അഡ്വ. കെ അസ്ഗര്‍ അലി കടന്നമണ്ണ, വി ബാബുരാജ്, എച്ച് സരോജിനി, കെ ടി പ്രേമലത, കെ പി മുഹമ്മദ് ഇഖ്ബാല്‍, എന്‍ പി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.