Connect with us

Malappuram

മിനിപമ്പ ദേവസ്വം ഇടത്താവളമാക്കും: മന്ത്രി എ പി അനില്‍കുമാര്‍

Published

|

Last Updated

വളാഞ്ചേരി: കുറ്റിപ്പുറം മിനിപമ്പ ദേവസ്വത്തിന്റെ ഇടത്താവളമാക്കാന്‍ ശ്രമിക്കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. മിനിപമ്പ തീര്‍ഥാടന ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മിനിപമ്പയെ സര്‍ക്കാര്‍ ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ദേവസ്വത്തിന്റെ ഔദ്യോഗിക ഇടത്താവളമായി ഇതിനെ അംഗീകരിച്ചിട്ടില്ല. കെ ടി ജലീല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
കെ ടി ജലീല്‍ എം എല്‍ എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടിയും ടൂറിസം വകുപ്പിന്റെ 68 ലക്ഷവും ഉപയോഗിച്ചാണ് മിനിപമ്പ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ടൂറിസം വകുപ്പിന്റെ 68 ലക്ഷം ഉപയോഗിച്ചാണ് ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നടപ്പാത, ബാരിക്കേഡ് പുഴയിലറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഷവര്‍ ബാത്ത് എന്നിവയാണ് പൂര്‍ത്തിയായിട്ടുള്ളത്.
മിനിപമ്പയില്‍ തവനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ ബാലകൃഷ്ണന്‍, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ടി സജിത, വൈസ് പ്രസിഡന്റ് എ പി സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പൊല്‍പ്പാക്കര, മുന്‍ എം പി സി ഹരിദാസ്, ആര്‍ ഡി ഒ കെ ഗോപാലന്‍, സബ് കലക്ടര്‍ അമിത് മീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍ കോയ, ജനപ്രതിനിധികളായ എം കെ ശാഹുല്‍ ഹമീദ്, കെ വി ശന്തകുമാരി, ജമീല അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

Latest