കോംഗോയെ എബോള മുക്തമായി പ്രഖ്യാപിച്ചു

Posted on: November 15, 2014 10:26 pm | Last updated: November 15, 2014 at 10:45 pm

ebola-virus3കിന്‍ശാസ: എബോള മുക്ത രാജ്യമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തോളമായി രാജ്യത്ത് ഭീതിപരത്തുകയും 49 ജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്ത എബോള രോഗത്തില്‍ നിന്ന് രാജ്യം മുക്തമായതായി ഭരണകൂടം പ്രഖ്യാപിച്ചു. പിടഞ്ഞാറന്‍ ആഫ്രിക്കയില്‍ 5, 100 പേര്‍ എബോള ബാധിച്ച സമയത്ത് രാജ്യത്ത് തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമായിട്ടാണ് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ രാജ്യം എബോളയുടെ ഭീതിയില്‍ നിന്ന് പൂര്‍ണമായി മുക്തമായതായി അവകാശപ്പെടുന്നില്ലെന്ന് ആരോഗ്യമന്ത്രി ഫെലിക്‌സ് കാബാന്‍ജ് നുംമ്പി ഔദ്യോഗികമായി പറഞ്ഞു.