മഴയില്‍ കുതിര്‍ന്ന് റവന്യൂ ജില്ലാ കായികമേള

Posted on: November 15, 2014 10:33 am | Last updated: November 15, 2014 at 10:33 am

കാസര്‍കോട്: മഴമൂലം താളിപ്പടുപ്പ് മൈതാനം ചളിക്കുളമായതോടെ റവന്യൂ ജില്ലാ കായികമേള ഇന്നലെ ആരംഭിച്ചത് മണിക്കൂറുകള്‍ വൈകി. രാവിലെ 10മണിക്ക് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മൈതാനം ചളിക്കുളമായതിനാല്‍ ഉച്ചക്കുശേഷമാണ് മത്സരം ആരംഭിച്ചത്. മേളക്ക് തുടക്കം കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ സി. രാഘവന്‍ പതാകയുയര്‍ത്തി.
നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡി ഇ ഒമാരായ സദാശിവനായക്ക്, സൗമിനി, നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.