സര്‍ക്കാര്‍ സര്‍വീസിലെ തസ്തികകള്‍ ഇല്ലാതാക്കാനുള്ള നീക്കം അപകടകരമെന്ന് പിണറായി

Posted on: November 15, 2014 10:10 am | Last updated: November 15, 2014 at 10:10 am

pinarayiതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ 34,000 തസ്തിക ഇല്ലാതാക്കാനുള്ള നീക്കം രണ്ടു തരത്തില്‍ അപകടകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഒന്ന്: സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനു അത് തടസ്സമാകും.
രണ്ട്: യുവതിയുവാക്കളുടെ തൊഴില്‍ പ്രതീക്ഷകള്‍ തകര്‍ക്കുകയുംചെയ്യും. തൊഴിലില്ലായ്മ അതിരൂക്ഷമാക്കുമെന്നും പിണറായി പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങളെ സേവിക്കാന്‍ ഉള്ളതാണ്. ആ കടമ പൂര്‍ത്തീകരിക്കാനുള്ള ക്രിയാത്മക ഇടപെടലിന് പകരം എളുപ്പവഴി നോക്കുന്നത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയെ ഉള്ളൂവെന്നും പിണറായി ഫേസ്ബുക്കിലൂടെ പറഞ്ഞു.