എസ് വൈ എസ് അറുപതാം വാര്‍ഷികം: പ്രചാരണങ്ങള്‍ തൊട്ടറിഞ്ഞ് നേതൃപര്യടനം

Posted on: November 15, 2014 9:00 am | Last updated: November 15, 2014 at 9:29 am

മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയുന്നതിനായി സംസ്ഥാന നേതാക്കള്‍ നടത്തിയ മീറ്റ് ദ ലീഡേഴ്‌സ് പരിപാടി പ്രവര്‍ത്തകര്‍ക്ക് ആവേശമായി. കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ ആഭ്യന്തര സജ്ജീകരണങ്ങളും ബാഹ്യ പ്രചരണങ്ങളും തൊട്ടറിഞ്ഞ് സംസ്ഥാന സാരഥികളുടെ പര്യടനം പ്രചരണ വൈവിധ്യങ്ങള്‍ തീര്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം നല്‍കുന്നതായി മാറി. ആദര്‍ശ വൈരികളുടെ മനക്കോട്ടകളെ തകര്‍ത്തെറിയുന്നതിനും പ്രബോധന വഴിയില്‍ പുതിയ ഇടങ്ങള്‍ കണ്ടെത്തിയുമുള്ള മുന്നേറ്റം ജില്ലയിലെങ്ങും ദൃശ്യമാണ്.
കര്‍മവീഥിയില്‍ ആറ് പതിറ്റാണ്ട് പിന്നിട്ട ആദര്‍ശ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത പ്രവര്‍ത്തകരെ കുതന്ത്രങ്ങളും അക്രമവും നടത്തി അടിച്ചമര്‍ത്താമെന്ന് കരുതുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് നാടെങ്ങമുള്ള പരസ്യ പ്രചാരണങ്ങള്‍. ആത്മീയവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയുളള പദ്ധതികളേറ്റെടുത്താണ് പത്ത് കേന്ദ്രങ്ങളില്‍ നിന്നും ആവേശഭരിതരായി പ്രവര്‍ത്തകര്‍ പിരിഞ്ഞത്. മൂന്നിയൂര്‍ നിബ്രാസ്, നിലമ്പൂര്‍ മജ്മഅ്, പെരിന്തല്‍മണ്ണ സാന്ത്വനം ഓഫീസ്, തിരൂര്‍ പൂക്കയില്‍, എടപ്പാള്‍ ഐ ജി സി, മലപ്പുറം വാദീസലാം, അരീക്കോട് മജ്മഅ്, കൊണ്ടോട്ടി അമാന ടവര്‍, ചങ്കുവെട്ടി വാദീനൂര്‍, വെട്ടിച്ചിറ മജ്മഅ് എന്നിവിടങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജവും ആവേശവും പകര്‍ന്നു.
മൂന്നിയിരില്‍ ജില്ലാ സെക്രട്ടറി എം അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി കെ എം ബശീര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സെക്രട്ടറി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, വി ടി ഹമീദ് ഹാജി, എം അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. സോണുകളില്‍ നിന്നുള്ള ഫണ്ട് വിഹിതം തിരൂരങ്ങാടി സോണ്‍ പ്രസിഡന്റ് ഇ മുഹമ്മദലി സഖാഫി തേഞ്ഞിപ്പലം സോണ്‍ പ്രസിഡന്റ് ഇ അബ്ദുല്‍ മജീദ് അഹ്‌സനി എന്നിവര്‍ കൈമാറി. സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി, കെപി ഇമ്പിച്ചിക്കോയതങ്ങള്‍, പി കെ എം കുട്ടി ഹാജി സംബന്ധിച്ചു.
നിലമ്പൂരില്‍ നടന്ന സംഗമം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മദലി സഖാഫി എടക്കര പ്രാര്‍ഥന നിര്‍വഹിച്ചു. ബശീര്‍ സഖാഫി പൂങ്ങോട് അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, കെ പി ജമാല്‍ പ്രസംഗിച്ചു. ടി എം മുഹമ്മദ് ഫൈസി, ഉമര്‍ ചാലിയാര്‍, സിദ്ദീഖ് സഖാഫി, ഹസനുല്‍ മന്നാനി, അബ്ദുല്‍ വഹാബ് സഖാഫി, ഉബൈദ് സഖാഫി ചുങ്കത്തറ നേതൃത്വം നല്‍കി. എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ സോണുകളിലെ ഫണ്ട് കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. കുറ്റിപ്പുറം സോണ്‍ ലീഡേഴ്‌സ് മീറ്റ് വെട്ടിച്ചിറ മജ്മഇല്‍ സമാപിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സമ്മേളന നിധി ഏറ്റുവാങ്ങി. പി എം മുസ്തഫ മാസ്റ്റര്‍, എന്‍ എം സാദിഖ് സഖാഫി, സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി, വി പി എം ബശീര്‍, പി വി മുഹമ്മദ് ഹാജി സംസാരിച്ചു. മുഹമ്മദ്കുട്ടി അഹ്‌സനി അധ്യക്ഷത വഹിച്ചു. കെ കുഞ്ഞു സ്വാഗതം പറഞ്ഞു. കൊണ്ടോട്ടി അമാന ടവറില്‍ നടന്ന പ്രവര്‍ത്തക സംഗമം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദലി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇ കെ മുഹമ്മദ് കോയ സഖാഫി, അശ്‌റഫ് മുസ്‌ലിയാര്‍ ഒളവട്ടൂര്‍ സംസാരിച്ചു. ഉമര്‍ കൊട്ടുക്കര സ്വാഗതവും പി എ ലതീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കൊണ്ടോട്ടി , പുളിക്കല്‍സോണില്‍ നിന്നുള്ള സമ്മേളന നിധി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസിയാര്‍ ഏറ്റുവാങ്ങി. മലപ്പുറത്ത് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസിയാര്‍ ഉദ്ഘാടനം ചെയ്തു. എ മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി. കെ മൊയ്തീന്‍കുട്ടി ബാഖവി പൊന്‍മള, കെ മുഹമ്മദ് ഇബ്‌റാഹിം, ഇബ്‌റാഹിം ബാഖവി മേല്‍മുറി, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, എ സി ഹംസ സംബന്ധിച്ചു. മഞ്ചേരി സോണ്‍ ഫണ്ട് സൈനുദ്ദീന്‍ സഖാഫി ചെറുകുളം മലപ്പുറം സോണ്‍ സുബൈര്‍ മാസ്റ്റര്‍ കോഡൂരും കൈമാറി. തിരൂരില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ പ്രസംഗിച്ചു.