Connect with us

Wayanad

എല്‍ ഡി സി ചുരുക്കപ്പട്ടികയിലുള്ളവരുടെ പ്രമാണ പരിശോധന നവംബര്‍ 17 മുതല്‍

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ 218/13 & 219/13) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒ റ്റി ആര്‍ വെരിഫിക്കേഷന്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 23 വരെ ജില്ലാ പി.എസ്.സി. ഓഫിസില്‍ നടക്കും. ഓരോ ദിവസവും 50 പേരടങ്ങിയ രണ്ട് ബാച്ചുകളായിട്ടാണ് വെരിഫിക്കേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകേണ്ട ദിവസവും സമയവും എസ്.എം.എസ്. വഴി അറിയിച്ചിട്ടുണ്ട്. നിശ്ചിത തീയതിയില്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും വെരിഫിക്കേഷന് എത്തണം. സാധ്യതാ പട്ടികയിലുള്‍പ്പെട്ട ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഒ.റ്റി.ആര്‍. വെരിഫിക്കേഷന്‍ പിന്നീട് നടത്തും. ഇവര്‍ക്ക് വ്യക്തിഗത മെമ്മോ അയക്കുന്നതാണ്.
സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നതിന് മുമ്പായി താഴെ പറയുന്ന പ്രമാണങ്ങള്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ്‌ചെയ്യണം.
പേര്, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍). സംവരണ വിഭാഗത്തിലുള്ളവര്‍ മതം/ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ തഹസില്‍ദാര്‍ നല്‍കുന്ന സമുദായ സര്‍ട്ടിഫിക്കറ്റ്, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നോണ്‍ ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റ് – സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥന്റെ പേര്, ഉദ്യോഗപ്പേര്, ഓഫീസ് മുദ്ര, സര്‍ട്ടിഫിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ പിതാവിന്റെ പേര് എന്നിവ ഉണ്ടായിരിക്കണം). അപേക്ഷയില്‍ സ്‌പോര്‍ട്‌സ് വെയിറ്റേജ് അവകാശപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കേരള സ്റ്റെറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്, എക്‌സ് സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍, ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ ഓഫീസ് മേലധികാരി നല്‍കിയ നിശ്ചിത മാതൃകയിലുള്ള രസീത്, മറ്റ് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വിസ്, കേന്ദ്ര സര്‍വ്വീസിലുള്ളവര്‍ ഓഫീസ് മേലധികാരി നല്‍കിയ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്.
സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വിദ്യാഭ്യാസ യോഗ്യത നേടിയ തീയതി, മാര്‍ക്കിന്റെ ശതമാനം, ക്ലാസ്സ് എന്നിവ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത് തന്നെയാണ് പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ളത് എന്ന് ഉറപ്പാക്കണം. സര്‍ട്ടിഫിക്കറ്റുകളില്‍ “ഗ്രേഡ്” ആണുള്ളതെങ്കില്‍ അത് തന്നെ രേഖപ്പെടുത്തണം. റിമാര്‍ക്‌സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വകുപ്പിന്റെ/സര്‍വ്വകലാശാലയുടെ വിവരമാണ് ചേര്‍ക്കേണ്ടത്. സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്യുമ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തിയ ഭാഗം ഉള്‍പ്പെടെ സ്‌കാന്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04936-202539. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈല്‍ കൂടി പരിശോധിക്കണം.
ഓരോ ദിവസത്തെയും ബാച്ചുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍.
നവംബര്‍ 17 ന് രാവിലെ എട്ടിന്് രജിസ്റ്റര്‍ നമ്പര്‍ 100027 മുതല്‍ 101106 വരെ. രാവിലെ 11 ന് 101113-103093, 18 ന് രാവിലെ 8 ന് 103099-104730. 11 ന് 104755-107286. 19 ന് രാവിലെ 8 ന് 107293-108765. 11 ന് 108780-110518. 20 ന് രാവിലെ 8 ന് 110543-112842. 11 ന് 112856-113892. 25 ന് രാവിലെ 8 ന് 113951-115533. 11 ന് 115545-116706. 26 ന് രാവിലെ 8 ന് 116709-118440. 11 ന് 118460-119951. 27 ന് രാവിലെ 8 ന് 120024-121459. 11 ന് 121468-122696. 28 ന് രാവിലെ 8 ന് 122704-123824. 11 ന് 123843-125147. ഡിസംബര്‍ ഒന്നിന് രാവിലെ എട്ടിന് 125239-126633. 11 ന് 126667-128067. രണ്ടിന് രാവിലെ 8 ന് 128069-129774. 11 ന് 129775-131053. മൂന്നിന് രാവിലെ 8 ന് 131059-132249. 11 ന് 132290-133965. നാലിന് രാവിലെ 8 ന് 133975-135385. 11 ന് 135387-136643. ഒമ്പതിന് രാവിലെ 8 ന് 136645-137896. 11 ന് 137899-138970. ഡിസംബര്‍ 10 ന് രാവിലെ 8 ന് 139002-140090. 11 ന് 140094-141018. 11 ന് രാവിലെ 8 ന് 141049-142128. രാവിലെ 11 ന് 142182-143063. 16 ന് രാവിലെ 8 ന് 143107-143940. 11 ന് 144030-145333. 17 ന് രാവിലെ 8 ന് 145335-146363. 11 ന് 146375-147762. 18 ന് രാവിലെ 8 ന് 147764 മുതല്‍ 148164 വരെ. എല്‍.ഡി.സി തസ്തികമാറ്റം മുഖേനയുള്ളവ (കാറ്റഗറി നമ്പര്‍ 219/13) ഡിസംബര്‍ 23 ന് രാവിലെ 8 ന് 100001 മുതല്‍ 100210 വരെയും 11 മണിക്ക് 100211 മുതല്‍ 100434 വരെയുമാണ് വെരിഫിക്കേഷന്‍.

 

Latest