Connect with us

Malappuram

ശാസ്‌ത്രോത്സസവം നടത്തിപ്പ് പൂര്‍ണാമയും ഓണ്‍ലൈന്‍വഴി

Published

|

Last Updated

മലപ്പുറം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഐ ടി@സ്‌കൂളിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്രമീകരിച്ചതായി സംസ്ഥാന ഐ ടി മേള കണ്‍വീനര്‍ ഐ ടി @ സ്‌കൂള്‍ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ ഹബീബുറഹ്മാന്‍ പുല്‍പാടന്‍ അറിയിച്ചു. ഈമാസം 26 മുതല്‍ 30 വരെ തിരൂരിലാണ് ശാസ്‌ത്രോത്സവം.വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മേളകളും ഐ ടി @ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാണ് നടക്കുന്നത്.
സംസ്ഥാനത്തെ െ്രെപമറി മുതല്‍ ഹയര്‍സെക്കന്ററിതലം വരെയുള്ള മത്സരാര്‍ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ലോഡുചെയ്യുന്നത് മുതല്‍ സംസ്ഥാനതലത്തിലെ മത്സരവിജയികളെ പ്രഖ്യാപിക്കാനും സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റൗട്ട് എടുക്കാനും കഴിയുന്ന വിധമാണ് സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ഐടി@സ്‌കൂള്‍ തയ്യാറാക്കിയ ഇവന്റ് മാനേജ്‌മെന്റ് പോര്‍ട്ടലുകളുടെ ഘടന. പ്രീഫെയര്‍, ഫെയര്‍, പോസ്റ്റ് ഫെയര്‍ എന്നീ പ്രധാന മൊഡ്യൂളുകളുടെ സമഗ്രരൂപമാണ് സ്‌കൂള്‍ ശാസ്‌ത്രോത്സവം (h-ttp://www.schoolsasthrolsavam.in/2014/) പോര്‍ട്ടല്‍. ഒരൊറ്റ ഇന്റര്‍ഫേസില്‍ അഞ്ചുമേളകളും (ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി,പ്രവര്‍ത്തി പരിചയം) നടത്താന്‍ കഴിയുന്ന വിധത്തിലാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിധികര്‍ത്താക്കള്‍ക്കും, വിവിധ കമ്മിറ്റികള്‍ക്കും വേണ്ട ടാബുലേഷന്‍ ഷീറ്റുകള്‍, സ്‌കോര്‍ ഷീറ്റുകള്‍ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യാനും മത്സര സ്‌റ്റേജുകളുടെ നിര്‍ണയം, ഓരോ ഇനങ്ങളുടെയും കൃത്യ സമയക്രമം എന്നിവ നടത്തി ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാനും സോഫ്റ്റ് വെയറില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.