Connect with us

Ongoing News

വിജിലന്‍സ്: നിയമം ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ലെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന അഴിമതി തുടച്ചുനീക്കാന്‍ സംസ്ഥാനത്ത് സമഗ്രമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല. ഇതുപരിഹരിക്കാന്‍ വിജിലന്‍സിനെ പ്രാപതമാക്കുമെന്നും മന്ത്രി പറഞ്ഞു.
വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. വിജിലന്‍സ് കേസുകളുടെ എണ്ണം കുറക്കുന്നതിന് അഴിമതി ആരോപണങ്ങളില്‍ വകുപ്പ് തല അന്വേഷണം ശക്തമാക്കും. ആരോപണങ്ങളില്‍ പി സി ആക്ടിന് പരിധിയില്‍ വരുന്നത് മാത്രം വിജിലന്‍സിന് കൈമാറുന്നതിന് തീരുമാനമായി. വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കാനെടുക്കുന്ന കാലതാമസം മൂലം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് തടയാന്‍ നടപടി സ്വീകരിക്കും. അഴിമതി കേസുകളില്‍ ഫലപ്രദമായ അന്വേഷണം നടത്തി സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കും. ഇത്തരം കേസുകളില്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമാക്കാന്‍ കാലതാമസം ഉണ്ടാകുന്നുണ്ടെങ്കിലും ഓരോ കേസുകളിലും പ്രത്യേക സമയപരിധി നിശ്ചയിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന് പുറമേ 20 ശതമാനം ഇന്‍സെന്റീവ് കൂടി നല്‍കും. ഇക്കാര്യം പേ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് രണ്ട് കെട്ടിടങ്ങള്‍ കൂടി നിര്‍മിക്കും. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും, പൊതുമേഖല സ്ഥാപനങ്ങളിലെയും വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗമാണ് അന്ത്രിയുടെ അധ്യക്ഷതയില്‍.
അഴിമതിയും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളും ശക്തമായി തടയുന്നതിനുള്ള നടപടികളുമായി വിജിലന്‍സ് മുന്നോട്ടുപോകും. വിജിലന്‍സ് വിഭാഗത്തെക്കുറിച്ച് പൊതുസമൂഹത്തിനുള്ള വിശ്വാസ്യത കൂടുതല്‍ വളര്‍ത്തും. വിജിലന്‍സ് കേസുകളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കപ്പെടേണ്ടതുണ്ട്. ഓരോ ഡിപ്പാര്‍ട്‌മെന്റുകളുടെ കേസുകളും അതാത് വകുപ്പുകളിലെ വിജിലന്‍സ് വിഭാഗം വേഗത്തില്‍ തീര്‍പ്പാക്കണം. വിജിലന്‍സ് വിഭാഗത്തിലെ സ്ഥലം മാറ്റങ്ങള്‍ ഡയറക്ടറോട് ആലോചിക്കാതെ നടത്തില്ല. കൂടുതല്‍ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിജിലന്‍സില്‍ നിയമനം നല്‍കൂ.
ഓരോ സര്‍ക്കാര്‍ വകുപ്പുകളിലെയും വിജിലന്‍സ് വിഭാഗങ്ങള്‍ നിലവിലെ കേസുകള്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഒരു കേസിലും മനപൂര്‍വം കാലതാമസം ഉണ്ടാകരുത്. നിരപരാധികള്‍ക്കെതിരെയും പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ സമഗ്ര അന്വേഷണം അനിവാര്യമാണ്. വിജിലന്‍സ് അന്വേഷണങ്ങളില്‍ യാതൊരു രാഷ്ട്രീയ ഇടപെടലും ഉണ്ടാവില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായ ചുമതലയാണുള്ളതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

---- facebook comment plugin here -----

Latest