Connect with us

National

ചെന്നൈ-ഡല്‍ഹി അതിവേഗ റെയില്‍പാത വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ചെന്നൈ-ഡല്‍ഹി അതിവേഗ റെയില്‍പാത നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹി വരെ നീളുന്ന 1754 കിലോമീറ്റര്‍ അതിവേഗ പാത യാഥാര്‍ത്ഥ്യമായാല്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കെത്താന്‍ വെറും ആറു മണിക്കൂര്‍ മതിയാകും.

പാത യാഥാര്‍ത്ഥ്യമായാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ പാതയാകും ഇത്. മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗത്തിലാകും ഈ പാതയിലൂടെ ട്രെയിനുകള്‍ സഞ്ചരിക്കുക. രണ്ട് ലക്ഷം കോടിയോളം രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്. ചൈനയുടെ സഹായത്തോടെയാണ് പാത നിര്‍മിക്കുന്നത്. പദ്ധതിയുടെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ഒരു റെയില്‍വേ ഉന്നതാധികാര സമിതി നവംബര്‍ 24ന് ചൈന സന്ദര്‍ശിക്കുന്നുണ്ട്.