രാഷ്ട്രീയ എതിരാളികളോട് ശത്രുത പാടില്ലെന്ന് രാജ്‌നാഥ് സിംഗ്

Posted on: November 14, 2014 7:20 pm | Last updated: November 14, 2014 at 7:20 pm

rajnath singhന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളോട് ശത്രുത പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. നെഹ്‌റുവിന്റെ ജന്‍മിദനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നെഹ്‌റുവിന് പ്രത്യയ ശാസ്ത്രപരമായി തന്റെ എതിര്‍ഭാഗത്തു നില്‍ക്കുന്നവരോട് യാതൊരു ശത്രുതയുമുണ്ടായിരുന്നില്ല. 1963-ലെ റിപ്പബ്ലിക് ദിന പരേഡിന് ആര്‍ എസ് എസ്സിനെ ക്ഷണിച്ച കാര്യവും രാജ്‌നാഥ് സിംഗ് അനുസ്മരിച്ചു.

നമ്മുടെ രാഷ്ട്രീയ എതിരാളികളോട് ഒരു തരത്തിലുള്ള വിദ്വേഷവും നമുക്കു പാടില്ല. ജനങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാനും പാടില്ല. അതിന് കാരണമാകുന്ന പ്രസ്താവനകളും നടത്തരുത്. ജനങ്ങളുടെ മനസ്സില്‍ ആത്മവിശ്വാസം നിറ്ക്കുന്നതാകണം രാഷ്ട്രീയക്കാരുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.