നിറ്റാ ജലാറ്റിന്‍ ആക്രമണം: ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു

Posted on: November 14, 2014 3:16 pm | Last updated: November 14, 2014 at 11:42 pm

nitta_jalatinകൊച്ചി: നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സി പി ഐ മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു. പാര്‍ട്ടിയുടെ പശ്ചിമ ഘട്ട മേഖലാ അര്‍ബന്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയതെന്ന് സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഈ ആക്രമണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ ആക്രമണം തുടരുമെന്നും വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തിങ്കളാഴ്ച്ചയാണ് കൊച്ചി പനമ്പള്ളി നഗറിലെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് മുഖം മൂടി സംഘം അടിച്ചു തകര്‍ത്തത്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സംഘം തകര്‍ത്തിരുന്നു.