ബാര്‍കോഴ സിബിഐ വേണ്ടെന്ന പാര്‍ട്ടി നിലപാടിനെതിരെ കാരാട്ടിന് വി എസിന്റെ കത്ത്

Posted on: November 14, 2014 3:14 pm | Last updated: November 14, 2014 at 11:42 pm

cpm vs karatതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചു. ബാര്‍കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടോ എന്ന് വി എസ് കത്തില്‍ ചോദിക്കുന്നു. ഏതെങ്കിലും ഘടകത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അറിയിക്കണം. കേസില്‍ സിബിഐ വേണ്ടെന്ന പാര്‍ട്ടി നിലപാടിന് വ്യക്തതയില്ലെന്നും വി എസ് കത്തില്‍ പറയുന്നു.
മുന്‍പ് പല കേസുകളിലും പാര്‍ട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് മാണിയെ സംരക്ഷിക്കാനാണെന്ന സംശയം ജനിപ്പിക്കുന്നെന്നും വി എസ് കത്തില്‍ പറയുന്നു.

 

ALSO READ  അനാരോഗ്യം: ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ സ്ഥാനം വി എസ് രാജിവെച്ചു