Connect with us

Palakkad

ജനപക്ഷയാത്ര 15ന് ജില്ലയില്‍ പര്യടനം തുടങ്ങും

Published

|

Last Updated

പാലക്കാട്: മതേതര കേരളം, അക്രമരഹിത കേരളം, ലഹരി വിരുദ്ധ കേരളം, വികസിത കേരളം എന്നി മുദ്രവാക്യങ്ങളുയര്‍ത്തി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര 15ന് ജില്ലയില്‍ പര്യടനം തുടങ്ങുമെന്ന് മുന്‍ എം പി വി എസ് വിജയരാഘവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തരക്ക് കുറ്റനാട് ആദ്യ സ്വീകരണം നല്‍കും. വൈകീട്ട് നാലിന് പട്ടാമ്പിയിലും വൈകീട്ട് അഞ്ചിന് ചെര്‍പ്പുളശേരി, വൈകീട്ട് ആറിന് മണ്ണാര്‍ക്കാട് സമാപിക്കും. 16ന് കാലത്ത് രാവിലെ നെന്മാറയിലും വൈകീട്ട് നാലിന് കാമ്പ്രത്തചള്ളയിലും വൈകീട്ട് അഞ്ചിന് പെരിങ്ങോട്ടുകുര്‍ശി പര്യടനങ്ങള്‍ക്ക് ശേഷം വൈകീട്ട് ആറിന് വണ്ടിത്താവളത്ത് സമാപിക്കും.
17ന് രാവിലെ പത്തരക്ക് കരിമ്പുഴ, വൈകീട്ട് നാലിന് കല്ലടിക്കോട്, അഞ്ചിന് അട്ടപ്പള്ളം പര്യടനങ്ങള്‍ക്ക് ശേഷം വൈകീട്ട് പാലക്കാട് മഞ്ഞക്കുളം ജംഗ്ഷനില്‍ സമാപിക്കും.
മന്ത്രിമാര്‍, കെ പി സി സി നേതാക്കള്‍, എം പി മാര്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സ്വീകരണസമ്മേളനങ്ങളില്‍ പങ്കെടുക്കും. 12മണ്ഡലങ്ങളിലെ നിയോജകമണ്ഡലങ്ങളിലെ സ്വീകരണ പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് വി ടി ബല്‍റാം (തൃത്താല), സി പി മുഹമ്മദ് (പട്ടാമ്പി), വി കെ ശ്രീകണ്ഠന്‍ (ഷൊര്‍ണ്ണൂര്‍), എസ് ശിവരാമന്‍ (ഒറ്റപ്പാലം), സി ചന്ദ്രന്‍ (കോങ്ങാട്), പി ജെ പൗലോസ് (മണ്ണാര്‍ക്കാട്), ഷാഫി പറമ്പില്‍ എം എല്‍ എ (പാലക്കാട്), പി വി രാജേഷ് (മലമ്പുഴ), കെ അച്ചുതന്‍ എം എല്‍ എ (ചിറ്റൂര്‍), എ രാമസ്വാമി (നെന്മാറ), വി എസ് വിജയരാഘവന്‍ (ആലത്തൂര്‍), എ വി ഗോപിനാഥ് (തരൂര്‍) എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാര്‍ഷിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജില്ലയിലെ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളുമായി 16ന് കാലത്ത് 9മണിക്ക് ഗവ. റസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തും. പത്രസമ്മേളനത്തില്‍ എ രാമസ്വാമി, വി കെ ശ്രീകണ്ഠന്‍, നഗരസഭ ചെയര്‍മാന്‍ പി വി രാജേഷ് എന്നിവരും പങ്കെടുത്തു.

Latest