Connect with us

Kozhikode

കഞ്ചാവ് ലേഹ്യം വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

താമരശ്ശേരി: കഞ്ചാവ് ചേര്‍ത്ത് ലേഹ്യം നിര്‍മിച്ച് വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് ഇന്റലിജന്‍സ് സംഘം അറസ്റ്റ് ചെയ്തു. വെട്ടിഒഴിഞ്ഞതോട്ടം പാടത്തുംപൊയില്‍ കോയാലി(87)യെയാണ് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് സി ഐ. പി പി ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൂനൂരിലെ ആയുര്‍വേദ ഔഷധ നിര്‍മാണ ഫാക്ടറിയില്‍ ജോലിക്കാരനായിരുന്ന കോയാലിയെ കഞ്ചാവ് ലേഹ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയതിന് നേരത്തെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ ഇയാള്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.
കഞ്ചാവ് കലര്‍ത്തിയ ലേഹ്യം ചെറിയ പൊതികളിലാക്കി എഴുപത് രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഏജന്റുമാര്‍ മുഖേനെയും വീട്ടിലെത്തുന്നവര്‍ക്ക് നേരിട്ടും വില്‍പ്പന നടത്താറുണ്ട്. പ്രതിയെ ഇന്ന് നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും.

 

Latest