ബൈക്കില്‍ കടത്തിയ നാലര കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി

Posted on: November 14, 2014 10:06 am | Last updated: November 14, 2014 at 10:06 am

വടകര: ബൈക്കില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന നാല് കിലോ 600 ഗ്രാം വെള്ളി ആഭരണങ്ങളുമായി യുവാവ് അറസ്റ്റില്‍. കൊടുവള്ളി പറയന്‍ ചാലില്‍ പി സി മുനീറി (41)നെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ എസ് ഐ അനിത കുമാരിയാണ് അറസ്റ്റ് ചെയ്തത്.
ജ്വല്ലറികളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിച്ച് എത്തിക്കുന്ന കരിയര്‍ ഏജന്റാണ് മുനീര്‍. സേലത്ത് നിന്നാണ് ആഭരണങ്ങള്‍ എത്തിക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.