മുഅല്ലിം സമ്മേളനങ്ങള്‍ നാളെ തുടങ്ങും

Posted on: November 14, 2014 12:29 am | Last updated: November 14, 2014 at 11:41 pm

കോഴിക്കോട്: ഇസ്‌ലാമികാധ്യാപനത്തിന്റെ ബാലപാഠം പഠിപ്പിക്കുന്ന മദ്‌റസാ അധ്യാപകരുടെ ജില്ലാ സമ്മേളനങ്ങള്‍ നാളെ പാനൂരില്‍ തുടക്കമാകും.
എസ് വൈ എസ് 60ാം വാര്‍ഷികത്തിന്റെ ഭാഗമമായി നടപ്പാക്കുന്ന സര്‍വതലസ്പര്‍ശിയായ ദഅ്‌വത്തിന്റെ പ്രയോഗവത്കരണം സുഗമമാക്കുന്നതിന് സംവിധാനിച്ച കര്‍മപദ്ധതികളുടെ ഭാഗമായാണ് ജില്ല മുഅല്ലിം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ ജീവിതരീതികള്‍ മനസ്സിലാക്കി അവരെ ധാര്‍മിക വഴിയില്‍ കൈപ്പിടിച്ച് നടത്തുന്നതിന് ആവശ്യമായ കര്‍മ പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസാചാരങ്ങളെ ആധുനിക സമൂഹത്തില്‍ പകര്‍ന്നു നല്‍കുന്നതിനും പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല ചരിത്രത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പുതിയ പ്രവര്‍ത്തന വഴി കെട്ടിപ്പടുക്കുന്നതിനും സമ്മേളനം രൂപരേഖ നല്‍കും.