Connect with us

Ongoing News

ഖത്തറിനും റഷ്യക്കും ഫിഫയുടെ പച്ചക്കൊടി

Published

|

Last Updated

പാരിസ്: റഷ്യക്കും(2018) ഖത്തറിനും(2022) ലോകകപ്പ് വേദി അനുവദിച്ച തീരുമാനം ഫിഫ ശരിവെച്ചു. പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് ഫിഫ ഔദ്യോഗിക തീരുമാനം അറിയിച്ചത്. ആതിഥേയത്വാവകാശം നല്‍കിയതില്‍ കൃത്രിമത്വവും അഴിമതിയും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഫിഫ അന്വേഷണ സമിതിയെ നിയമിച്ചത്. മുന്‍ യു എസ് ഫെഡറര്‍ പ്രോസിക്യൂട്ടര്‍ മൈക്കര്‍ ഗാര്‍സിയയാണ് അന്വേഷണ സമിതി അധ്യക്ഷന്‍. ഈ മാസം അഞ്ചിനാണ് 350 പേജുള്ള റിപ്പോര്‍ട്ട് ഗാര്‍സിയ ഫിഫക്ക് സമര്‍പ്പിച്ചത്. 2010 ലാണ് റഷ്യക്കും ഖത്തറിനും ലോകകപ്പ് വേദി അനുവദിച്ചത്. പരമ്പരാഗത രീതി അട്ടിമറിച്ചു കൊണ്ടാണ് രണ്ട് ലോകകപ്പ് വേദികള്‍ ഫിഫ പ്രഖ്യാപിച്ചത്.
ബ്രിട്ടീഷ് പത്രം സണ്‍ഡേ ടൈംസ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടതോടെ ഫിഫ പ്രതിക്കൂട്ടിലായി. ഖത്തര്‍ ഫുട്‌ബോള്‍ അധ്യക്ഷനും ഫിഫ എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ബിന്‍ ഹമാം അഞ്ച് ദശലക്ഷം ഡോളറിലേറെ ഫിഫ അംഗങ്ങള്‍ക്ക് കൈക്കൂലിയായി നല്‍കിയാണ് ഖത്തറിന് വേദിയ തരപ്പെടുത്തിയതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2010 ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വാര്‍ഷിക സമ്മേളനം ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്തതും വിവാദമായിരുന്നു.

Latest