എസ് എസ് എഫ് ജില്ലാ കാമ്പസ് കൗണ്‍സില്‍ നാളെ

Posted on: November 14, 2014 12:53 am | Last updated: November 13, 2014 at 9:54 pm

കാസര്‍കോട്: പഠനം തന്നെയാണ് സമരം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് നടത്തുന്ന കാമ്പസ് കാമ്പയിന്റെ ഭാഗമായുള്ള ജില്ലാ കാമ്പസ് കൗണ്‍സില്‍ രൂപവത്കരണ യോഗം നാളെ ജില്ലാ സുന്നി സെന്ററില്‍ നടക്കും.
ജില്ലയിലെ ആര്‍ട്‌സ് ആന്റ് സയന്‍സ്, ഐ ടി ഐ, പോളി ടെക്‌നിക്, എന്‍ജിനീയറിംഗ് കോളജ്, യൂണിവേഴ്‌സിറ്റി കാമ്പസ്, പ്രൊഫഷണല്‍ കോളജ് യൂണിറ്റ് ഭാരവാഹികളും സി യു സി മാരുമാണ് സംഗമത്തിനെത്തുക. വൈകീട്ട് 6 മണിക്ക് സംഗമം ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്യും. ജില്ലാ കാമ്പസ് സമിതി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സൈനി അധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദലി, ജഅ്ഫര്‍ സി എന്‍, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, ജമാലുദ്ദീന്‍ സഖാഫി, റഫീഖ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.