Connect with us

Kasargod

മഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്ന് ചെക്ക്ഡാമുകള്‍ക്കും രണ്ടു തൂക്കുപാലങ്ങള്‍ക്കും ഭരണാനുമതി

Published

|

Last Updated

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്നു ചെക്ക്ഡാമുകള്‍ക്കും രണ്ടു തൂക്കുപാലങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതി ലഭിച്ചതായി പിബി അബ്ദുറസാഖ് എം എല്‍ എ അറിയിച്ചു.
മേജര്‍ ഇറിഗേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുത്തിഗെ നെജിമുണ്ടയില്‍ 93 ലക്ഷം രൂപയുടെയും എണ്‍മകജെ പുത്തിരിയടുക്കത്ത് 85 ലക്ഷം രൂപയുടെയും, പൈവളികെ മുഞ്ചിത്തടുക്കയില്‍ 83 ലക്ഷം രൂപയുടേയും ചെക്ക് ഡാമുകള്‍ നിര്‍മിക്കും. 2.61 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുളളത്.
കുമ്പള കോയിപ്പാടി പെര്‍വാഡില്‍ കടല്‍ഭിത്തി റിപ്പെയര്‍ ചെയ്യുന്നതിന് 56 ലക്ഷം രൂപയുടെയും അനുമതി ലഭിച്ചു. എണ്‍മകജെ പഞ്ചായത്തില്‍ അഡ്ക്കസ്ഥലയിലും പുത്തിഗെ പഞ്ചായത്തിലെ കന്തലിലും തൂക്കുപാലം നിര്‍മിക്കുന്നതിന് 1.76 കോടി അനുവദിച്ചു. റിവര്‍ മാനേജ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി ദേരാംബള, കളായികടവ്, ആനക്കല്ല്, മൂസ്സോടി, ഷിറിയ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളില്‍ 90 ലക്ഷം രൂപയുടെ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് അനുമതി ലഭിച്ചു. പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതായി എം എല്‍ എ അറിയിച്ചു.

 

---- facebook comment plugin here -----

Latest