സഅദി സംഗമവും പി.എ. ഉസ്താദ് അനുസ്മരണവും സമാപിച്ചു

Posted on: November 13, 2014 8:20 pm | Last updated: November 13, 2014 at 8:20 pm

ദേളി: സഅദിയ്യ ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ സംഘടിപ്പിച്ച സഅദിസംഗമവും പി.എ. ഉസ്താദ് അനുസ്മരണവും സമാപിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന അനുസ്മരണ സംഗമം വര്‍കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉത്ഘാടനം ചെയ്തു. സമസ്ത മുശാവറ മെമ്പര്‍ എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അനുസ്മരണ ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് നേതൃത്വം നല്‍കി.
വും നേതൃത്വത്തില്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ പ്രാര്‍ത്ഥനയും, ആമുഖ പ്രഭാഷണവും, കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം അനുസ്മരണ പ്രഭാഷണം നടത്തി.
വൈകുന്നേരം നടന്ന സഅദി സംഗമം ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ നിബ്രാസുല്‍ ഉലമ എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ ഉത്ഘാടം ചെയ്തു. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രര്‍ത്ഥന നടത്തി. പുന:പ്രസിദ്ധീകരിച്ച പി.എ. ഉസ്താദ് സ്മരണിക എസ്.വൈ.എസ് സംസ്ഥാന വൈസ്്പ്രസിഡണ്ട് കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവത്തിന് സ്മരണിക നല്‍കി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ പ്രകാശണം നിര്‍വ്വഹിച്ചു.
”അറവിലെ അറിവുകള്‍” എന്ന വിഷയത്തിലുള്ള സെമിനാര്‍ മുഹമ്മദ് സ്വാലിഹ് സഅദിയും ”ഇതര ആഘോഷങ്ങളും മുസ്‌ലിംകളും” എന്ന വിഷയത്തിലുള്ള പഠന ക്ലാസിന് മുഹിയദ്ധീന്‍ സഅദി കൊട്ടുക്കരയും അവതരിപ്പിച്ചു. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, സയ്യിദ് ഹാദി തങ്ങള്‍, കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി. ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുറഹ്മാന്‍ സഖാഫി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗമത്തില്‍ ഇസ്മായില്‍ സഅദി പാറപ്പള്ളി സ്വാഗതവും ശരഫുദ്ധീന്‍ സഅദി നന്ദിയും പറഞ്ഞു.