ഇന്ത്യന്‍ തേയിലക്ക് ആവശ്യക്കാരേറെ

Posted on: November 13, 2014 7:00 pm | Last updated: November 13, 2014 at 7:53 pm

ദുബൈ: ഇന്ത്യയില്‍ നിന്ന് തേയില കൊണ്ടുവന്ന് ഒമാനിലും യു എ ഇയിലും സംസ്‌കരിച്ച് വില്‍ക്കുന്ന കമ്പനി രംഗത്ത്. ഒമാനിലെ ഇബ്ര ആസ്ഥാനമായ സാലിം ഹമൂദ് മാജിദ് അല്‍ ഇസ്മാഈലി എസ്റ്റാബ്ലിഷ്‌മെന്റ് എന്ന കമ്പനിയാണ് ഇന്ത്യന്‍ തേയിലകള്‍ക്ക് ഗള്‍ഫില്‍ വിപണി കണ്ടെത്തുന്നത്.
ഗ്രീന്‍ ടീ അടക്കം വിവിധ തേയില ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഓവര്‍സീസ് ഓപ്പറേഷന്‍സ് മേധാവിയും മാവേലിക്കര സ്വദേശിയുമായ രവി പറഞ്ഞു. ഊട്ടിയില്‍ ഗ്രീന്‍ ടീ കൃഷി ചെയ്ത് ഗള്‍ഫ് രാജ്യങ്ങളില്‍ കൊണ്ടുവന്ന് നൂറ എന്ന പേരില്‍ പാക്കറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും സംസ്‌കൃതവുമായ തേയില ഉത്പന്നമാണ് നൂറയുടേതെന്നും രവി പറഞ്ഞു.