എം ബി രാജേഷ് നിരാഹാരം അവസാനിപ്പിച്ചു

Posted on: November 13, 2014 2:52 pm | Last updated: November 14, 2014 at 12:24 am

mb rajesh1പാലക്കാട്: അട്ടപ്പാടിയില്‍ എം ബി രാജേഷ് എംപി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിനാലാണ് നിരാഹാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ചയാണ് അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷ നിരാഹാരം തുടങ്ങിയത്.
അഗളിയില്‍ നിന്നും പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ നല്‍കിയ ഇളനീര്‍ കുടിച്ചാണ് എം ബി രാജേഷ് നിരാഹാരം അവസാനിപ്പിച്ചത്.