Connect with us

International

രാജ്യാന്തര വിപണിയില്‍ എണ്ണ വില ഇടിയുന്നു; 80 ഡോളറില്‍ താഴെയെത്തി

Published

|

Last Updated

ലണ്ടന്‍: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീണ്ടും ഇടിഞ്ഞ് 80 ഡോളറില്‍ താഴെയെത്തി. 2010ന് ശേഷം ആദ്യമായാണ് ഡോളര്‍ വില 79 ഡോളറില്‍ എത്തുന്നത്. ഇതോടെ ഇന്ത്യയിലും എണ്ണവില കുറയാനുള്ള സാധ്യതയേറി. ഡീസലിനും പെട്രോളിനും ഒരു രൂപയിലധികം കുറയുമെന്നാണ് കരുതുന്നത്.

എണ്ണ വില ഉയര്‍ത്താനായി ഉല്‍പാദനം കുറയ്ക്കില്ലെന്ന് പ്രധാന ഉല്‍പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യയും കുവൈത്തും വ്യക്തമാക്കിയിരുന്നു. ബാരലിന് 80 ഡോളര്‍ ആയാലും തങ്ങള്‍ക്ക് താങ്ങാനാകുമെന്നാണ് ഉല്‍പാദക രാജ്യങ്ങളുടെ നിലപാട്.

Latest