ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

Posted on: November 13, 2014 1:39 pm | Last updated: November 14, 2014 at 12:24 am

chattisgarhറായ്പൂര്‍: ഛത്തീസ്ഗഢില്‍ കൂട്ടവന്ധ്യകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയയക്ക് നേതൃത്വം നല്‍കിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡോ.ആര്‍ കെ ഗുപ്തയെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ശസ്ത്രക്രിയയെ തുടര്‍ന്ന് 14 യുവതികളാണ് മരിച്ചത്.
അഞ്ചു മണിക്കൂറിനുള്ളില്‍ 83 ശസ്ത്രക്രിയയാണ് ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയത്. 60ല്‍ അധികം സ്ത്രീകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 23നും 32നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഛത്തീസ്ഗഢ് സര്‍ക്കാരാണ് വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ നിലവാരമില്ലാത്തതാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.