ഫേസ് ബുക്കില്‍ സിറാജിനെതിരായ പരാമര്‍ശം: കേസ് എടുത്തു

Posted on: November 13, 2014 12:37 am | Last updated: November 12, 2014 at 11:40 pm

SIRAJ.......തളിക്കുളം: സിറാജിനെ അവഹേളിച്ചു കൊണ്ട് ഫേസ് ബുക്കില്‍ പരാമര്‍ശം നടത്തിയതിന് മദ്‌റസാ അധ്യാപകനെതിരെ കോടതി നിര്‍ദേശ പ്രകാരം കേസെടുത്തു. കയ്പമംഗലം പുത്തന്‍പളളിക്ക് കീഴിലുളള ദാറുല്‍ ഉലും മദ്‌റസ അധ്യാപകന്‍ ഹനീഫ അല്‍ഖാസിമിക്കെതിരെയാണ് കേസെടുത്തത്. കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് ഹനീഫക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം പോലീസ് കേസെടുത്തത് . സമസ്ത കേരള സുന്നി യുവജന സംഘം കയ്പമംഗലം സര്‍ക്കിള്‍ പ്രസിഡന്റ് പി എ അശ്‌റഫ്, അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേനെ നല്‍കിയ ഹര്‍ജിയില്‍ കൊടുങ്ങല്ലൂര്‍ സി ഐയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഹനീഫയെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാന്‍ മഹല്ല് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നാ വശ്യപ്പെട്ട് മഹല്ല് കമ്മറ്റിക്കെതിരെ വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജി നിലവിലുണ്ട്.