സി ആര്‍ പി എഫ് സൈനികന്‍ വെടിവെച്ചത് അന്വേഷിക്കുന്നു

Posted on: November 13, 2014 5:28 am | Last updated: November 12, 2014 at 11:28 pm

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് മന്ദിരത്തിന് മുന്നില്‍ സി ആര്‍ പി എഫ് ജവാന്‍ അബദ്ധത്തില്‍ നാല് തവണ വെടിയുതിര്‍ത്ത സംഭവം സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ലിമെന്റ് സുരക്ഷാ സംഘത്തിലുള്ള സി ആര്‍ പി എഫ് ജവാന്റെ കൈയിലുള്ള തോക്കില്‍ നിന്ന് നാല് തവണ വെടിപൊട്ടിയത്. പാര്‍ലിമെന്റിന് സമീപത്തെ അതീവ സുരക്ഷാ കെട്ടിടത്തിനടുത്ത് വെച്ചാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് സി ആര്‍ പി എഫ് ജന. ഇന്‍പെക്ടര്‍ സുല്‍ഫഖര്‍ ഹസന്‍ വ്യക്തമാക്കി.
പാര്‍ലിമെന്റിന് പുറത്ത്