Connect with us

Kasargod

മഹല്ല് ഭരണം ശാസ്ത്രീയമാക്കണം: എസ് എം എ സമീക്ഷ

Published

|

Last Updated

കാസര്‍കോട്: മഹല്ല് ഭരണവും സ്ഥാപന നടത്തിപ്പിന്റെ ശാസ്ത്രീയ വശങ്ങളും പരിശീലിപ്പിക്കുന്നതിന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന “സമീക്ഷ” ഏകദിന വര്‍ക്ക് ഷോപ്പ് ജില്ലാ സുന്നി സെന്ററില്‍ സമാപിച്ചു.
വിവിധ റീജിയണിലെ സ്ഥാപന-മഹല്ല് ഭാരവാഹികള്‍ക്കായി ഒരുക്കിയ ക്യാമ്പില്‍ “മഹല്ല്, സ്ഥാപന ഭരണം-ആസൂത്രണം, കാര്യക്ഷമത”, “ആശയ വിനിമയം ഒരു മനഃശാസ്ത്ര സമീപനം” എന്നീ സെഷനുകള്‍ക്ക് അഡ്വ എ കെ ഇസ്മാഈല്‍ വഫ നേതൃത്വം നല്‍കി.
എസ് എം എ മേഖലാ പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് യു പി എസ് തങ്ങള്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുസ്സമദ് കല്ലക്കട്ട സ്വാഗതവും അഷ്‌റഫ് മൗലവി ബദിയടുക്ക നന്ദിയും പറഞ്ഞു.

 

Latest