നിയമം ലംഘിച്ച 15 കഫേകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Posted on: November 12, 2014 9:00 pm | Last updated: November 12, 2014 at 9:30 pm

ദുബൈ: തുടര്‍ച്ചയായി നഗരസഭയുടെ നിയമങ്ങള്‍ ലംഘിച്ച 15 കഫേകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. നഗരസഭാ അധികൃതര്‍ നേരത്തെ നടത്തിയ പരിശോധനകളില്‍ പുകയില നിയമം ലംഘിച്ചത് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥാപനം നിയമ വിധേയമാക്കാന്‍ നഗരസഭാ അധികൃതര്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും കാര്യമായൊന്നും ചെയ്യാത്തതായി ബോധ്യപ്പെട്ട 15 സ്ഥാപനങ്ങളാണ് അധികൃതര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവകളുടെ ഉടമകള്‍ക്ക് പൂട്ടാനുള്ള രേഖാമൂലമുള്ള അറിയിപ്പ് നഗരസഭ നല്‍കിക്കഴിഞ്ഞു.
നിയമ ലംഘനം പിടിക്കപ്പെട്ട് മുന്നറിയിപ്പ് നല്‍കിയ സ്ഥാപനങ്ങള്‍ ഇനിയുമുണ്ട്. നിയമ വിധേയമാക്കാന്‍ അനുവദിച്ച സമയ പരിധി കഴിഞ്ഞും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അവക്കെതിരെയും അടച്ചുപൂട്ടല്‍ നടപടി കൈക്കൊള്ളുമെന്ന് നഗരസഭാ ഉദ്യോഗസ്ഥന്‍ എഞ്ചി. മര്‍വാന്‍ അല്‍ മുഹമ്മദ് അറിയിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് ഇവ ലംഘിച്ചതെന്നും അദ്ദേഹം പറഞ്ഞു.