Connect with us

Gulf

സുഷമാ സ്വരാജ് ചര്‍ച്ചനടത്തി. 'നിക്ഷേപത്തിന് സംരക്ഷണം നല്‍കും'

Published

|

Last Updated

അബുദാബി: ഇന്ത്യയില്‍ ആഭ്യന്തരോത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അതിന്റെ ഫലം കണ്ടുതുടങ്ങിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. യു എ ഇ ബിസിനസ് സംഘത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
മെയ്ക്ക് ഇന്‍ ഇന്ത്യ എന്നപേരില്‍ ഉത്പാദനത്തില്‍ വന്‍ മുന്നേറ്റമാണ് നടത്താന്‍ പോകുന്നത്. നിക്ഷേപകര്‍ക്ക് എല്ലാസൗകര്യങ്ങളും ചെയ്തുകൊടുക്കും. റെയില്‍വേ, പ്രതിരോധം എന്നീ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഒഴിവാക്കിയിട്ടുണ്ട്. ലക്ഷം കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്മാര്‍ട് സിറ്റികളും വ്യവസായ കേന്ദ്രങ്ങളും സ്ഥാപിക്കും. നിക്ഷേപത്തിന് ഉഭയകക്ഷി സംരക്ഷണ കരാര്‍ കര്‍ശനമായി നടപ്പാക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇത്തിഹാദ് റെയില്‍ പദ്ധതിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുണ്ടെന്ന് ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ നാസര്‍ അല്‍ സുവൈദി അറിയിച്ചു. എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി, രവി പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രവാസി വോട്ടവകാശം സംബന്ധിച്ച് മന്ത്രി സുഷമാ സ്വരാജുമായി ഡോ. ഷംസീര്‍ വയലില്‍ ചര്‍ച്ച നടത്തി. പ്രവാസി വോട്ടവകാശത്തിനായി നിയമയുദ്ധം നടത്തുന്ന ഷംസീര്‍ സമര്‍പിച്ച ഹര്‍ജി ഈ ആഴ്ച സുപ്രീം കോടതി തീര്‍പ് കല്‍പിക്കാന്‍ നില്‍ക്കേ ഈ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായും സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനുമായും