Connect with us

Kasargod

'വിഷന്‍ 2020' : കൈക്കോട്ട്കടവ് സ്‌കൂളില്‍ സമഗ്ര വികസനത്തിന് പദ്ധതി ഒരുങ്ങുന്നു

Published

|

Last Updated

തൃക്കരിപ്പൂര്‍: രാജ്യാന്തര നിലവാരമുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൈക്കോട്ട് കടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ “വിഷന്‍ 2020” എന്ന പേരില്‍ വിവിധോദ്യേശ പദ്ധതി നടപ്പിലാക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഭാഷാ പ്രാവിണ്യം, ഐടി മേഖലകളിലെ സാധ്യതകള്‍, ഗണിത വിഷയത്തിലുള്ള പരിശീലനം തുടങ്ങിയവയ്ക്ക് മുഖ്യപ്രാധാന്യം കണ്ടുകൊണ്ടും ബുദ്ധിപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതുമായ വിഭിന്നമായ പദ്ധതികളാണ് വിഷന്‍ 2020ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പംതന്നെ വിദ്യാലയാന്തരീക്ഷം പരിസ്ഥിതി സൗഹൃദമാക്കുകയും ശുചീകരണ പ്രക്രിയകളില്‍ സജീവമായി ഇടപെടുകയും ചെയ്ത് ആരോഗ്യപരമായ ഒരു തലമുറയെ സൃഷ്ടിക്കുകയെന്നതും സ്‌കൂളിന്റെ ലക്ഷ്യമാണ്.
പദ്ധതിയുടെ ഉദ്ഘാടനം 14ന് ഉച്ചക്ക് രണ്ടുമണിക്ക് മഹാത്മാഗാന്ധി സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഷീനശുക്കൂര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍, മൌണ്ട് ഗൈഡ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ കെ ഫൈസല്‍, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എം എ റഷീദ്, പ്രധാനാധ്യാപിക പി സാവിത്രി, എസ് കുഞ്ഞഹമ്മദ്, ടി കെ അബുസാലി, എസ് അഷ്‌റഫ്, കെ പി ഇബ്‌റാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.