കാന്തപുരം സംബന്ധിച്ചതില്‍ അഭിമാനം: ഇബ്‌റാഹീംകുഞ്ഞ്

Posted on: November 12, 2014 12:08 am | Last updated: November 12, 2014 at 12:08 am

IBRAHIMകൊച്ചി: വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങില്‍ കാന്തപുരത്തിന് സംബന്ധിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് മന്ത്രി വി കെ ഇബ്‌റാഹീംകുഞ്ഞ്. പ്രവാചക അധ്യാപനങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുന്ന പണ്ഡിതശ്രേണിയില്‍ മുന്‍നിരയിലാണ് കാന്തപുരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 30ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിട്ടുള്ള പത്താമത് ഹുബ്ബുര്‍റസൂല്‍ കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം ഓഫീസ് ഇടപ്പള്ളി ടോളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാഗതസംഘം ചെയര്‍മാന്‍ കല്‍ത്തറ പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ശരീഫ് മാളിയേക്കലില്‍ നിന്നും സംഭാവന സ്വീകരിച്ച് എ അഹ്മദ് കുട്ടി ഹാജി ഫണ്ട് ഉദ്ഘാടനം ചെയ്തു. ഷാജി വാഴക്കാല (തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍), വി എച്ച് അലി ദാരിമി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഷാജഹാന്‍ സഖാഫി, മുന്‍ എം എല്‍ എ. എം എം യൂസുഫ്, അറക്കല്‍ മുഹമ്മദ് ബശീര്‍, ഉമര്‍ കാക്കനാട്, എ ടി സി കുഞ്ഞുമോന്‍ പ്രസംഗിച്ചു.