40 കാരിയെ നഗ്നയാക്കി പരേഡ്: 39 പേര്‍ അറസ്റ്റില്‍

Posted on: November 11, 2014 12:16 am | Last updated: November 11, 2014 at 9:16 am

രാജ്‌സമന്ദ്: രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ 40 കാരിയെ അര്‍ധനഗ്നയായി കഴുതയുടെ പുറത്ത് കയറ്റി പരേഡ് ചെയ്യിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 39 പേര്‍ അറസ്റ്റിലായി. ഇവിടെ നടന്ന ഒരു കൊലപാതക കേസില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സംശയിച്ചാണ് പഞ്ചായത്ത് അംഗങ്ങള്‍ ഇങ്ങനെയൊരു ശിക്ഷാ രീതി നടപ്പിലാക്കിയത്. പേരക്കുട്ടി വര്‍ധി സിംഗിനെ കൊലപ്പെടുത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പഞ്ചായത്ത് ആരോപിക്കുന്നത്. സ്ത്രീയുടെ വസ്ത്രങ്ങള്‍ ഊരിമാറ്റിയ ശേഷം ഇവരുടെ മുഖത്ത് കറുത്ത ചായം തേച്ചെന്നും ഇതിന് ശേഷമാണ് കഴുതപ്പുറത്ത് കയറ്റി പരേഡ് ചെയ്യിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് ഉദയ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 39 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ സി വര്‍മ, എസ് പി ശ്വേത ധന്‍കര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി.