Connect with us

Wayanad

പാടിവയലിലെ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

വടുവന്‍ചാല്‍ : മുപ്പൈനാട് വില്ലേജിലെ പാടിവയിലില്‍ തുടങ്ങാന്‍ പോകുന്ന കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാടിവയിലനടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് ക്വാറി തുടങ്ങുന്നത്. രണ്ടര ഏക്കറോളം സ്ഥലത്ത് മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. നിലവിലെ പ്ലാന്റേഷന്‍ നിയമം ലംഘിച്ച് തുടങ്ങാന്‍ പോകുന്ന ക്വാറി അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ്. ചോലാടി മുതല്‍ വൈത്തിരി വരെയുള്ള ജൈവവൈവിധ്യമേഖലയിലാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ മഴക്കാലത്ത് 20ല്‍ പരം ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബലപ്രദേശത്ത് തുടങ്ങുന്ന ക്വാറി അപകടകരമായ പ്രത്യാഘാതങ്ങളുണ്ടെക്കുമെന്നും പ്രദേശത്തുകാര്‍ ഭയപ്പെടുന്നു. ക്വാറിക്കെതിരെ ജനകീയസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.