Connect with us

Wayanad

പ്രകൃതി വിഭവങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നത് നിരോധിക്കണം- ജനതാദള്‍ (എസ്)

Published

|

Last Updated

അമ്പലവയല്‍: പ്രകൃതി വിഭവങ്ങള്‍ പരിമിതമായ വയനാട് ജില്ലയിലെ കരിങ്കല്ല്, മണല്‍ എന്നിവ വന്‍തോതില്‍ ഖനനം ചെയ്ത് അന്യസംസ്ഥാനങ്ങളിലേക്കും ഇതര ജില്ലകളിലേക്കും കടത്തിക്കൊണ്ടു പോകുന്നതിനുളള അനുമതി നല്‍കുന്നത് അവസാനിപ്പിച്ച് ജില്ലയില്‍ പരിമിതപ്പെടുത്തണമെന്ന് ജനതാ ദള്‍ (എസ്) ജില്ലാ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.എല്ലാവിധ പാരിസ്ഥിതിക മാനദണ്ഡങ്ങളും അവഗണിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട ക്രഷറുകള്‍ക്കുളള അനുമതി നിഷേധിക്കണം. അമ്പലവയല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ റവന്യൂ ഭൂമിയിലെ കുടികിടപ്പുകാരായ ചെറുകിട കൈവശക്കാര്‍ക്ക് പട്ടയം നല്‍കുക. ക്വാറിമേഖലയിലെ അമിത യന്ത്രവല്‍ക്കരണം തടയുക. ഖനന വിഭവങ്ങള്‍ക്ക് ജില്ലാ പാസ് മാത്രം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ജനതാദള്‍ (എസ്) അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി ടൗണില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് കെ ഇഷാജു അധ്യക്ഷത വഹിച്ചു. നേതാക്കളായ സാജു ഐക്കരക്കുന്നത്ത്, വി.എം.വര്‍ഗീസ്, ബെഞ്ചമിന്‍ ഈശോ, അന്നമ്മ പൗലോസ്, പി.പ്രഭാകരന്‍ നായര്‍, ജിജോ മുളളന്‍കൊല്ലി, ലെനില്‍ സ്റ്റീഫന്‍, സൈമണ്‍ പൗലോസ്, വി ആര്‍. ിവരാമന്‍, എ.എ.അശോകന്‍, അഡ്വ.മാത്തുക്കുട്ടി, ടി.കെ.സഹദേവന്‍, കെ.ആര്‍.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.