എം എല്‍ എ ഇടപെട്ടു; ഗ്രാമപഞ്ചായത്ത് പ്രതിസന്ധിക്ക് താത്കാലിക വിരാമം

Posted on: November 11, 2014 12:40 am | Last updated: November 10, 2014 at 10:41 pm

പള്ളിക്കര: പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്റെ രാജി നിര്‍ദേശം സിപിഎം സബ്ക്കറ്റി യോഗം ചര്‍ച്ച ചെയ്തു തള്ളി. അംഗങ്ങളുടെ നിര്‍ലോഭ സഹായം ലഭിക്കാതെയും ഭരണസമിതിയിലും സബ്കമ്മറ്റിക്കകത്തുള്ള മുറുമുറുപ്പുമാണ് പ്രസിഡന്റിനെ രാജിയിലേക്ക് നയിക്കാന്‍ ഇടയാക്കിയത്.
പള്ളിക്കര ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ യോഗത്തില്‍ പങ്കെടുത്തില്ല. കെ കുഞ്ഞിരാമന്‍ എംഎല്‍ എയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
മുഴുവന്‍ മെമ്പര്‍മാരേയും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതില്‍ വന്ന വീഴ്ചയും പ്രകോപനവുമാണ് പ്രസിഡന്റിനെ രാജി ആലോചനയിലേക്ക് നയിച്ചത്. ജനോപകാരപ്രദമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന പഞ്ചായത്ത് ഭരണത്തില്‍ ഉണ്ടായ കല്ലുകടി ഗൗരവത്തോടു കൂടിയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളിലും നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പ്രചരണമെത്തിക്കാന്‍ യോഗം നിര്‍ദേശിച്ചു.