സിപിഎം പ്രവര്‍ത്തകന്റെ കൊല: കണ്ണൂര്‍ റേഞ്ച് ഐജി അന്വേഷിക്കും; ചെന്നിത്തല

Posted on: November 10, 2014 9:28 pm | Last updated: November 10, 2014 at 9:28 pm

ramesh chennithalaകോഴിക്കോട്: കാസര്‍ഗോഡ് കുമ്പളയില്‍ സി പി എം പ്രവര്‍ത്തകന്‍ വി. മുരളിധരന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ റെഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പി. കരുണാകരന്‍ എം.പി, മുന്‍ എം എല്‍ എ കുഞ്ഞാബു എന്നിവരുടെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം കണ്ണൂര്‍ ഐ ജിയെ ഏല്‍പ്പിക്കുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസറ്റിലൂടെ പറഞ്ഞു.