Connect with us

Idukki

മൂന്നാര്‍ തണുപ്പിലേക്ക്; താപനില ഏഴ് ഡിഗ്രി

Published

|

Last Updated

തൊടുപുഴ: മൂന്നാറും സമീപ മേഖലകളും തണുപ്പിലേക്ക്. നാല് ദിവസമായി ഏഴ് ഡിഗ്രിയാണ് കുറഞ്ഞ താപനില. കൂടിയ താപനില ശരാശരി 23 ഡിഗ്രിയായിരുന്നു. കഴിഞ്ഞയാഴ്ച വരെ ഉണ്ടായിരുന്ന തുലാമഴ മാറിയതോടെയാണ് താപനില കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കം മുതല്‍ കഴിഞ്ഞയാഴ്ച വരെ 12-13 ഡിഗ്രിയായിരുന്നു ശരാശരി കുറഞ്ഞ താപനില. മഴ മാറിയതോടെ താപനില കാര്യമായി കുറഞ്ഞു. മൂന്നാറില്‍ നവംബര്‍ അവസാനം മുതലാണ് ശൈത്യകാലം തുടങ്ങുന്നത്. ഇത് ഫെബ്രുവരി തുടക്കം വരെ നിലനില്‍ക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മൈനസ് മൂന്ന് ഡിഗ്രി വരെ ചില ദിവസങ്ങളില്‍ താപനില താഴ്ന്നിരുന്നു.
തണുപ്പ് ആസ്വദിക്കുന്നതിനായി മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. വിദേശികളും ധാരാളമായി എത്തുന്നുണ്ട്. മൂന്നാറിലെയും പരിസരത്തെയും ലോഡ്ജുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

Latest