കാബൂളില്‍ പോലീസ് ആസ്ഥാനത്തിന് നേരെ ചാവേര്‍ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

Posted on: November 10, 2014 5:06 am | Last updated: November 9, 2014 at 10:07 pm

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പോലീസ് മേധാവിയുടെ ഓഫീസിന് നേരെയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റതായി അഫ്ഗാന്‍ പോലീസ് വ്യക്തമാക്കി. ബില്‍ഡിംഗിന്റെ മൂന്നാം നിലയില്‍ ആണ് ആക്രമണം നടന്നത്. യൂനിഫോം ധരിച്ചെത്തിയ ചാവേറാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ജനറല്‍ മുഹമ്മദ് സഹീര്‍ പറഞ്ഞു. എങ്ങനെയാണ് ആക്രമി ഓഫീസിനുള്ളില്‍ കയറി ആക്രമണം ആസൂത്രണം ചെയ്തതെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കാബൂളില്‍ മറ്റൊരു ബോംബാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നത്.