മലബാറില്‍ കമ്യൂണിസത്തെ പടുത്തുയര്‍ത്തിയ നേതാവ്

    Posted on: November 9, 2014 1:12 pm | Last updated: November 9, 2014 at 1:13 pm

    mvrകോഴിക്കോട്: മലബാറില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു എം വി രാഘവന്‍. യുവാക്കള്‍ നക്‌സലിസത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി നിയോഗിച്ചത് എം വി ആറിനെയായിരുന്നു.

    സഹയാത്രികനായിരുന്ന വര്‍ഗീസ് നക്‌സല്‍ പ്രസ്ഥാനത്തിലെത്തിയെങ്കിലും എം വി ആര്‍ സി പി എമ്മില്‍ നിലകൊണ്ടു. നക്‌സല്‍ വര്‍ഗീസ് വെടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിരവധി തവണ ജയില്‍വാസവുമനുഷ്ടിച്ചു.