Connect with us

Kerala

രാഷ്ട്രീയ ജീവിതത്തിലൂടെ (1933-2014)

Published

|

Last Updated

കോഴിക്കോട്: 1933 മെയ് 5 ന് ശങ്കരന്‍ നമ്പ്യാര്‍ – തമ്പായി അമ്മ ദമ്പതികളുടെ മകനായി കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് മേലേവീട്ടില്‍ രാഘവന്‍ എന്ന എം വി ആറിന്റെ ജനനം. സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായതോടെ എല്‍പി സ്‌കൂളില്‍ പഠനം നിര്‍ത്തി. ശേഷം നെയ്ത്തു തൊഴില്‍ ചെയ്ത് ഉപജീവനം തേടിയ അദ്ദേഹം എ കെ ജിയുടെയും പി കൃഷ്ണപിള്ളയുടെയും രാഷ്ട്രീയ ജീവിതത്തില്‍ ആകൃഷ്ടനായി.

26plgpns4_MVR_GI12F_513435e1948ല്‍ 16ാം വയസ്സില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1964ല്‍ സി പി ഐ പിളര്‍ന്നപ്പോള്‍ സി പി ഐ എമ്മിനൊപ്പം നിന്നു. 1964 മുതല്‍ ഒന്നരപതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി. 1967 ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത്. 1970 ലാല്‍ മാടായിയില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യ അങ്കത്തില്‍ വിജയം. പിന്നീട് 1977 ല്‍ തളിപ്പറമ്പിലും 1980ല്‍ കൂത്തുപറമ്പിലും 1982 ല്‍ പയ്യന്നൂരിലും സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ചു.

05krnaz01-cmp_G_06_1386602e1985ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് 1986ല്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം തുടര്‍ന്നു. യു ഡി എഫുമായി സഹകരിച്ചായിരുന്നു പിന്നീടുള്ള ജീവിതം. 1987ല്‍ അഴീക്കോട്, 1991ല്‍ കഴക്കൂട്ടം, 2001ല്‍ തിരുവനന്തപുരം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് വീണ്ടും നിയമസഭയിലെത്തി. 1991ലും 2001ലും സഹകരണ മന്ത്രിയായും പ്രവര്‍ത്തിച്ചു.