സമയത്തെ ചൊല്ലി തര്‍ക്കം; നിയന്ത്രണം വിട്ട് ബസ് പോസ്റ്റിലേക്ക് പാഞ്ഞു കയറി

Posted on: November 9, 2014 11:37 am | Last updated: November 9, 2014 at 11:37 am

തിരൂര്‍: സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം അപകടം വിളിച്ചു വരുത്തി. തിരൂരില്‍ നിന്ന്‌#േഅഞ്ച് പുതിയ കൂട്ടായിലേക്ക് പോകുകയായിരുന്ന വാട്‌സ് ആപ്പ് ബസാണ് സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് പാഞ്ഞു കയറിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ ഉണ്ണിയാല്‍ പുന്നക്കല്‍ ബസ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. ഇതേ റൂട്ടില്‍ ഓടുന്ന വീട്ടി ബസിലെ ജീവനക്കാരന്‍ വാട്‌സ് ആപ് ബസില്‍ നേരത്തെ കയറിയിരുന്നു. തുടര്‍ന്ന് സമയത്തെ ചൊല്ലി ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതം യാത്രക്കാരെ പരിഭ്രാന്തരാക്കി. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ലാത്തത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ബസ് ഇടിച്ചതോടെ വാക്കേറ്റമുണ്ടാക്കിയ ബസ് ജീവനക്കാരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും താനൂര്‍ എസ് ഐ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇരു ബസുകളില്‍ നിന്നുമായി പിഴ ഈടാക്കുകയും ചെയ്തു.