Connect with us

Kozhikode

ജനപക്ഷ യാത്ര ജില്ലയില്‍ പ്രയാണമാരംഭിച്ചു

Published

|

Last Updated

താമരശ്ശേരി/കുന്ദമംഗലം: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര ജില്ലയില്‍ പ്രയാണമാരംഭിച്ചു. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ വൈകീട്ട് ചുരമിറങ്ങിയ യാത്രയെ അടിവാരത്ത്‌വെച്ച് ജില്ലയിലേക്ക് സ്വീകരിച്ചു. ഡി സി സി പ്രസിഡന്റ് കെ സി അബു, എം പി മാരായ എം ഐ ഷാനവാസ്, എം കെ രാഘവന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍ കുമാര്‍, അഡ്വ. ജയന്ത്, അഡ്വ. പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ ജില്ലയിലെ ആദ്യസ്വീകരണ കേന്ദ്രമായ താമരശ്ശേരിയിലേക്ക് ആനയിച്ചത്.
ജനഹിതം മാനിച്ചുകൊണ്ട് നയങ്ങള്‍ രൂപവത്കരിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നയങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയല്ല ഭരണ ഘടനാ സാപനങ്ങളുടെ കര്‍ത്തവ്യമെന്നും കെ പി സി സി പ്രിസിഡന്റ് വി എം സുധീരന്‍ താമരശ്ശേരിയിലെ സ്വീകരണ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാറിനും ജുഡീഷ്വറിക്കും കൃത്യമായ അധികാരങ്ങളുണ്ട്. അധികാര അതിര്‍ത്തികള്‍ കൃത്യമായി രേഖപ്പെടിത്തിയിട്ടുണ്ട്. നയങ്ങള്‍ രൂപവത്കരിക്കുക എന്ന ചുമതല തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് നിര്‍വഹിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള നീക്കം ഇതര ഭരണഘടനാ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ജനാധിപത്യ വിരുദ്ധമാണ്.
ലഹരിയുടെ പിടിയില്‍നിന്ന് സമൂഹത്തെ രക്ഷപ്പെടുത്തുകയാണ് യു ഡി എഫിന്റെ ലക്ഷ്യം. ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങിയില്ല എന്നതിന്റെ തെളിവാണ് 730 ബാറുകള്‍ പൂട്ടാനുള്ള തീരുമാനമെന്നും ജനങ്ങളെ കുടിപ്പിച്ച് നശിപ്പിക്കുന്ന മദ്യലോപി ഇതിനെതിരെ രംഗത്തുവന്നത് സ്വാഭാവികമാണെന്നും വി എം സുധീരന്‍ പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ ഹാജറാക്കുകയാണ് വേണ്ടത്. സര്‍ക്കാറിനെ സമ്മര്‍ദ്ധത്തിലാക്കി കാര്യം നേടാമെന്ന് ബാര്‍ മുതലാളിമാര്‍ കരുതേണ്ട. വര്‍ഗീയ്യ ദ്രുവീകരണത്തിലൂടെ സമൂഹത്തില്‍ വിള്ളലുണ്ടാക്കി അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതായപ്പോള്‍ വീണ്ടും വര്‍ഗീയ ദ്രുവീകരണം നടത്തുകയാണെന്നും വി എം സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സി മോയിന്‍കുട്ടി എം എല്‍ എ, വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, മുന്‍ മന്ത്രി സിറിയക് ജോണ്‍, സി ടി ഭരതന്‍ മാസ്റ്റര്‍, നവാസ് ഈര്‍പ്പോണ, പി സി ഹബീബ് തമ്പി സംബന്ധിച്ചു. ഡി സി സി സെക്രട്ടറി എ അരവിന്ദന്‍ സ്വാഗതവും പി പി കുഞ്ഞായിന്‍ നന്ദിയും പറഞ്ഞു.
തിരുവമ്പാടി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി ജെ ആന്റണി അധ്യക്ഷത വഹിച്ചു. എം ലിജു, ഫിലിപ്പ് പാച്ചാറ പ്രസംഗിച്ചു.
ഇന്നലത്തെ യാത്ര കുന്ദമംഗലത്ത് സമാപ്പിച്ചു. സമാപ്പന സമ്മേളനം മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പി മൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, ടി സിദ്ദീക്ക്, പി എം സുരേഷ് ബാബു, സതീശന്‍ പാച്ചേനി, ത്രിവിക്രമന്‍ തമ്പി, വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്, ബെന്നി ബഹന്നാന്‍ എം എല്‍ എ, മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി എം എ റസാക്ക് മാസ്റ്റര്‍, മുന്‍ എം എല്‍ എ. യു സി രാമന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി പി നൗഷീര്‍, ഡി സി സി ജനറല്‍ സെക്രട്ടറി സി മാധവദാസ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ബിന്ദുകൃഷ്ണ, എം പി കേളുക്കുട്ടി സംസാരിച്ചു.
നാളെ രാവിലെ 10 മണിക്ക് ബാലുശ്ശേരിയില്‍ നിന്നാണ് ജാഥ പര്യടനം ആരംഭിക്കുക. 11 മണിക്ക് പേരാമ്പ്ര, മൂന്ന് മണിക്ക് കുറ്റിയാടി, നാലിന് നാദാപുരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വടകരയില്‍ സമാപിക്കും. ചൊവ്വാഴ്ച രാവിലെ കൊയിലാണ്ടിയില്‍നിന്ന് പ്രയാണമാരംഭിച്ച് വൈകീട്ട് കോഴിക്കോട് മുതലക്കുളത്ത് സമാപിക്കും. സമാപന സമ്മേളനം ആഭ്യന്ത്ര മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Latest