ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ഹറുകി മുറാകാമി

Posted on: November 9, 2014 12:55 am | Last updated: November 9, 2014 at 12:55 am

MURAKAMIടോക്കിയോ: ഹോങ്കോംഗില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ജപ്പാനിലെ പ്രശസ്ത നോവലിസ്റ്റ് ഹറുകി മുറാകാമി സന്ദേശം അയച്ചു. ജര്‍മന്‍ തലസ്ഥാനത്ത് അവാര്‍ഡ് സ്വീകരണ വേദിയില്‍ സംസാരിക്കവെ, ബര്‍ലിന്‍ മതില്‍ തകര്‍ത്ത സംഭവത്തെയും അദ്ദേഹം അഭിനന്ദിച്ചു. ബര്‍ലിന്‍ മതില്‍ കിഴക്കന്‍ ജര്‍മനിയെ പടിഞ്ഞാറന്‍ ജര്‍മനിയില്‍ നിന്ന് വേര്‍പ്പെടുത്തിയത് പരാമര്‍ശിച്ച അദ്ദേഹം, ഹോങ്കോംഗിലും ഗാസയിലും ഉള്‍പ്പെടെ നടക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.