Connect with us

Kerala

നിലാവുന്നീസക്ക് വീണ്ടും സുമനസ്സുകളുടെ സഹായഹസ്തം

Published

|

Last Updated

കോഴിക്കോട്: ചികിത്സയും പഠനവും വഴിമുട്ടിയ നിലാവുന്നീസയെയും മക്കളേയും സഹായിക്കാന്‍ വിവിധ സംഘടമകള്‍ രംഗത്തെത്തുന്നു. കഴിഞ്ഞ ദിവസം സഹായവുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും. പൊതുപ്രവര്‍ത്തകനായ ഉമാപ്രേമന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനും രംഗത്തെത്തി.
“ഉമ്മയെ ചികിത്സിക്കാന്‍ സബിതയും മുഹമ്മദ് റാഫിയും പഠനം ഉപേക്ഷിക്കുന്നു” എന്ന തലക്കെട്ടില്‍ കഴിഞ്ഞ മാസം പത്തിന് സിറാജ് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് എം എസ് നാസറിന്റെ നേതൃതത്തിലുള്ള സംഘം സഹായവുമായെത്തിയത്. മസ്‌കറ്റ് കെ എം സി സി പ്രവര്‍ത്തകര്‍ സ്വരൂപിച്ച 36000 രൂപ നിലാവുന്നീസയുടെ കുടുംബത്തിന് ഇന്നലെ കൈമാറി. മസ്‌കറ്റ് കെ എം സി സി പാലക്കാട് ജില്ലാ സെക്രട്ടറി മുഹമ്മദലി നെടിയത്തൂര്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എം ഹമീദ് സാഹിബ്, സെക്രട്ടറി ഫറൂഖ്, ശാഹുല്‍ ഹമീദ് പങ്കെടുത്തു.
നിലാവുന്നീസക്ക് ആഴ്ചയില്‍ ഒരു തവണ ഡയാലിസിസ് ആവശ്യമാണ്. ഇതിന്റെ മുഴുവന്‍ ചെലവുകളും പാലക്കാട്ടെ പൊതു പ്രവര്‍ത്തകനായ ഉമാപ്രേമന്‍ ഏറ്റെടുത്തിട്ടുണ്ട്. കിഡ്‌നി നഷ്ടപ്പെട്ടയാള്‍ക്ക് സ്വന്തം കിഡ്‌നി നല്‍കി ശ്രദ്ധേയയായ ഉമാപ്രേമന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനാണ് ഇതിന്റെ ചെലവുകള്‍ നല്‍കുക. കിഡ്‌നി തകരാറായ നിലാവുന്നീസക്ക് കിഡ്‌നി മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഇതിന് ഭാരിച്ച ചെലവ് വരും.
ഇക്കാര്യത്തില്‍ ഉദാരമതികളുടെ സഹായം ഇനിയും ആവശ്യമുണ്ട്. കുടുംബത്തിന്റെ അക്കൗണ്ട് നമ്പര്‍ : എസ് ബി ഐ മുതലമട ബ്രാഞ്ച് , പാലക്കാട് :
34075613859 -ക എ ട ഇ ഇീറല ചീ: ടആകച0011928
സിറാജ് വാര്‍ത്തയെത്തുടര്‍ന്ന് നേരത്തെ പാലക്കാട് ജില്ലയില എസ് വൈ എസിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം പ്രവര്‍ത്തകര്‍ നിലാവുന്നീസയുടെ കുടുംബത്തിന് തണലേകാനെത്തിയിരുന്നു. കുടുംബത്തിന്റെ ദൈനംദിന ചെലവിലേക്കാവശ്യമായ സഹായത്തിന്റെ ആദ്യ ഗഡു പ്രവര്‍ത്തകര്‍ നല്‍കുകയുണ്ടായി. നിലാവുന്നീസയുടെ കുടുംബത്തിന്റെ കദനകഥ വാര്‍ത്തയിലൂടെയറിഞ്ഞ മഹല്ല് കമ്മിറ്റിയും സഹായിക്കുകയുണ്ടായി. സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് റാഫിയുടെ ഭക്ഷണച്ചെലവ് പാലക്കാട് ജാമിഅ ഹസനിയ്യക്ക് കീഴിലുള്ള ഖാദിരിയ്യ അനാഥ അഗതി മന്ദിരം ഏറ്റെടുത്തിരുന്നു. കിഡ്‌നി രോഗിയായ മാതാവ് നിലാവുന്നീസയെ പരിചരിക്കാനും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുമാണ് വിദ്യാര്‍ഥികളായ മുഹമ്മദ് റാഫിയും സബിതയും പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഈ കുടുംബത്തെ സിറാജ് കണ്ടെത്തിയത്‌