കള്ളപ്പണം: കേന്ദ്ര നിലപാടിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

Posted on: November 9, 2014 12:00 am | Last updated: November 9, 2014 at 12:00 am

SWAMY-JAITLEYകൊല്‍ക്കത്ത: വിദേശ ബേങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തതിനും കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ന്യായങ്ങള്‍ ശരിയല്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
മറ്റു രാജ്യങ്ങളുമായി ഒപ്പുവോച്ചിട്ടുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ പേരിലാണ് വിദേശ ബേങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവരുടെ പേരുകള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തത്. എന്നാല്‍ ഇത് പേരുകള്‍ പുറത്തു വിടാത്തതിന് തക്കതായ കാരണമല്ലെന്നും സ്വാമി പറഞ്ഞു. ഈ കരാറിന്റെ പേരില്‍ പേരുകള്‍ പുറത്തു വിടുന്നതില്‍ ചില പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും അത് മറികടക്കാവുന്നതേയുള്ളു. പേരുകള്‍ വെളിപ്പെടുത്താത്തതിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിരത്തുന്ന വാദമുഖങ്ങള്‍ തെറ്റാണെന്നു കാണിച്ച് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.
കള്ളപ്പണം എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതിന് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് എടുക്കണമെന്നും സ്വാമി പറഞ്ഞു.