റോഡിന് നടുവിലെ സ്ലാബുകള്‍ തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു

Posted on: November 9, 2014 12:24 am | Last updated: November 8, 2014 at 11:24 pm

കടയ്ക്കല്‍: റോഡിന് നടുവിലെ സ്ലാബുകള്‍ തകര്‍ന്നത് അപകട ഭീഷണിയുയര്‍ത്തുന്നു. പള്ളിമുക്ക് പാങ്ങോട് റോഡ് ആരംഭിക്കുന്ന പള്ളിമുക്ക് ജംഗ്ഷനിലെ സ്ലാബുകളാണ് തകര്‍ന്നത്.
മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡില്‍ മുചക്ര-ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ പി ഡബഌു ഡി അധികൃതരും കരാറുകാരനും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡ് ടാറിംഗ് ജോലികള്‍ നടക്കുമ്പോഴും റോഡിന് കുറുകെയുള്ള ഓടക്ക് മുകളില്‍ സ്ഥാപിക്കുന്ന സ്ലാബുകളുടെ ബലക്കുറവിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ലാബുകള്‍ മാറ്റുന്നതിന് കരാറുകാരന്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. മഴ ശക്തമായതോടെ സ്ലാബുകള്‍ പൂര്‍ണമായും പൊളിഞ്ഞുവീഴാറായ നിലയിലായിട്ടുണ്ട്. പള്ളിമുക്ക്-പാഞ്ഞോട് റോഡില്‍ തന്നെ ഊന്നല്‍കല്ല് ജംഗ്ഷന് സമീപം റോഡ് പൂര്‍ണമായി തകര്‍ന്നിട്ട് മാസങ്ങളായി. അപകട സ്ഥിതി പരിഹിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സി പി എം നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.