പഞ്ചായത്ത് ജീപ്പിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്; ജീപ്പില്‍ മദ്യകുപ്പികള്‍ കണ്ടെടുത്തു

Posted on: November 9, 2014 12:31 am | Last updated: November 8, 2014 at 10:31 pm

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജീപ്പ് ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരമായ പരുക്ക്. ജിബിന്‍മാത്യു, ഡൊമിനിക്, കിരണ്‍ എന്നിവരെയാണ് പരുക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കാഞ്ഞിരം ലിറ്റില്‍ കിന്‍സം സ്‌കുളിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് ശേഷം തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറില്‍ തട്ടി നിന്നത്, ഇതിനിടെ ജീപ്പിലുണ്ടായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖും മറ്റൊരു ഭരണകക്ഷിയുടെ നേതാവ് ഓടിരക്ഷപ്പെട്ടു.
ഡ്രൈവര്‍ ചെട്ടിപ്പള്ളിയാലില്‍ സുധീഷിനെ നാട്ടുകാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാര്‍ക്കായുള്ള പരിശീലനം തൃശൂര്‍ കിലയില്‍ നടക്കുന്നുണ്ടായിരുന്നു. ഈ പരിശീലനത്തിന് പഞ്ചായത്ത് പ്രസിഡന്റിന് പകരം വൈസ് പ്രസിഡന്റ് ചേലോട്ടില്‍ സിദ്ദീഖിനെയാണ് അയച്ചത്. തൃശൂര്‍ കിലയിലുള്ള പരിശീലനം ഉച്ചകഴിഞ്ഞ് നാലുമണിക്ക് അവസാനിച്ചു. അവിടെ നിന്നും കാഞ്ഞിരപ്പുഴയിലെത്താന്‍ 70 കി മീ ദൂരമാണുള്ളത്.
വൈകീട്ട് ആറ് മണിയോടെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് അതിര്‍ത്തിയായ ചിറക്കല്‍പ്പടിയിലെത്തിയതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാലരമണിക്കൂര്‍ സമയം വാഹനം എവിടെയാണെന്നോ, അതില്‍ ആരെല്ലാം ഉണ്ടായിരുന്നുവെന്നും അറിയില്ല. പഞ്ചായത്ത് ജീപ്പിനകത്ത് മദ്യകുപ്പികളും ഗ്ലാസുകളും ഭക്ഷണ അവശിഷ്ടങ്ങളും കണ്ടെടുത്ത് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. മദ്യിപിച്ച് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്നും മദ്യപിച്ചതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വാഹനാപകടത്തിന് മറ്റൊരു കേസ് കൂടി എടുക്കുമെന്നും പോലീസ് അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ന്ിന്നും നാട്ടുകാര്‍ പിടികൂടിയ ഡ്രൈവര്‍ സുധീഷിനോടൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കും ജീപ്പിലുണ്ടായിരുന്നവരും മദ്യപ്പിച്ചതായും പറയപ്പെടുന്നു. കിലയില്‍ പരിശീലനത്തിനായി വൈസ് പ്രസിഡന്റിനെ ജീപ്പ് അനുവദിച്ച് കൊടുത്തതാണെന്നും ഇത്രയും സമയം എവിടെയായിരുന്നുവെന്നും അറിയില്ലെന്ന് പ്രസിഡന്റ് സീന ജോസഫ് പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചതായി നാട്ടുകാര്‍ പറഞ്ഞതായും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ കല്ലാംകുഴി ഇരട്ടക്കൊലപാതകേസിലെ ഒന്നാം പ്രതിയായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സിദ്ദീഖ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുകയും ജീപ്പില്‍ മദ്യപിച്ചിതിനും അപകടം നടന്നാലുടെ ജീപ്പില്‍ ഓടിരക്ഷപ്പെട്ടതും സത്യപ്രതിജ്ഞ ലംഘനമാണ്.
അതുകൊണ്ട് വൈസ് പ്രസിഡന്റിനെ സ്ഥാനത്ത് നീക്കണമെന്നാവശ്യവും ശക്തമായിരിക്കുകയാണ്. അപകടം നടന്നാലുടനെ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് സി പി ഐ നേതാവും പഞ്ചായത്ത് മെമ്പറുമായ മണികണഠനായിരുന്നു. ഇദ്ദേഹവും വൈസ് പ്രസിഡന്റ് സ്ഥാനം സി സിദ്ദീഖ് രാജിവെക്കണമെന്നാവശ്യം ഉന്നയിച്ചിട്ടുണ്ട്.