മോദി ദത്തെടുത്ത ഗ്രാമത്തില്‍ ഒറ്റ മുസ്‌ലിം പോലുമില്ല

Posted on: November 8, 2014 11:55 pm | Last updated: November 8, 2014 at 11:55 pm

modi-വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ദത്തെടുത്ത വാരാണസിയിലെ ജയാപൂര്‍ ഗ്രാമത്തില്‍ ഒരു മുസ്‌ലിം പോലുമില്ല. വാരാണസിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ തലാബ് തഹ്‌സിലില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ ഭൂമിഹാറുകളും പട്ടേലുമാരും ആണുള്ളത്. ഇവരുടെ ജനസംഖ്യ 4000 വരും. ‘മാതൃക ഗ്രാമ പദ്ധതി’ക്ക് കീഴില്‍ 2002 മുതല്‍ ആര്‍ എസ് എസ് ദത്തെടുത്തതാണ് ഈ ഗ്രാമം.
ഗ്രാമത്തില്‍ മുസ്‌ലിംകളില്ലാത്തത് യാദൃച്ഛികം മാത്രമാണെന്ന് പേര് വെളിപ്പെടുത്താത്ത ബി ജെ പി നേതാവ് പറഞ്ഞു. സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതി പ്രകാരമാണ് വാരാണസിയിലെ എം പി കൂടിയായ മോദി ഗ്രാമം ദത്തെടുത്തത്. എല്ലാ പാര്‍ലിമെന്റംഗവും സ്വന്തം മണ്ഡലത്തിലെ ഓരോ ഗ്രാമം വീതം ദത്തെടുത്ത് 2016 ല്‍ അവയെ മാതൃക ഗ്രാമങ്ങളാക്കി മാറ്റണമെന്നതാണ് പദ്ധതി. 2019 ആകുമ്പോള്‍ രണ്ട് ഗ്രാമങ്ങള്‍ കൂടി ദത്തെടുത്ത് ആ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പൊതുശുചിത്വ നിലവാരം ഉയര്‍ത്തുകയും ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു,